സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 49,069 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിതരില്‍ 79 പേര്‍ ഗുരുതരാവസ്ഥയില്‍. ഇങ്ങനെ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. ഇതില്‍ 54 പേര്‍ കൂടി സുഖം പ്രാപിച്ചു. എന്നാല്‍ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 46 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 49,069 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,48,111 ആയി. ഇതില്‍ 5,37,149 പേരും സുഖം പ്രാപിച്ചു. ആകെ 8,773 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 44,998,633 ഡോസ് കവിഞ്ഞു. ഇതില്‍ 24,004,042 എണ്ണം ആദ്യ ഡോസ് ആണ്. 20,994,591 എണ്ണം സെക്കന്‍ഡ് ഡോസും. 1,690,601 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 11, ജിദ്ദ 9, മക്ക 3, ഹായില്‍ 2, ത്വാഇഫ് 2, ഹുഫൂഫ് 2, ദഹ്‌റാന്‍ 2, മറ്റ് 15 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.