റിയാദ്: ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു. വ്യാഴാഴ്ചാണ് രാജാവ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതെന്ന് സൗദി പ്രസ് ഏജന്‍സിയെ ഉദ്ധരിച്ച് 'സൗദി ഗസറ്റ്' റിപ്പോര്‍ട്ട് ചെയ്തു.

പിത്താശയത്തിലെ വീക്കം മൂലം ജൂലൈ 20നാണ് അദ്ദേഹത്തെ റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിത്തസഞ്ചി നീക്കം ചെയ്യുന്നതിനുള്ള ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി റോയല്‍ കോര്‍ട്ട് അറിയിച്ചിരുന്നു. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം ഇന്നലെയാണ് ഡിസ്ചാര്‍ജായി വസതിയിലെത്തിയത്.