വിദേശികളിൽ ചിലർ വാടക കുടിശ്ശിക നൽകാതെ രാജ്യം വിടുന്നതായി കെട്ടിട ഉടമകൾ നേരത്തെ പരാതിപ്പെട്ടിരുന്നു. വാടക കരാർ തൊഴിൽ പെർമിറ്റുമായി ബന്ധിപ്പിക്കുന്നതോടെ ഈ പ്രവണത അവസാനിക്കുമെന്നാണ് വിലയിരുത്തൽ

ദമാം: സൗദിയിൽ പ്രവാസികളുടെ വാടക കരാർ തൊഴിൽ പെർമിറ്റുമായി ബന്ധിപ്പിക്കാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. ഇതോടെ തൊഴിൽ പെർമിറ്റ് പുതുക്കാൻ വാടക കുടിശ്ശിക തീർ‍ക്കേണ്ടി വരും. സെപ്റ്റംബർ മുതൽ ഇത് പ്രാബല്യത്തിലാകും. പാർപ്പിട മന്ത്രലയത്തിനു കീഴിലുള്ള ഓൺലൈൻ സംവിധാനമായ "ഈജാർ" പ്രോഗ്രാമിലൂടെയാണ് വാടക കരാർ വിദേശികളുടെ തൊഴിൽ പെർമിറ്റുമായി ബന്ധിപ്പിക്കുന്നത്. വിദേശികൾ ഫ്ലാറ്റുകൾ വാടകക്ക് എടുക്കുന്നതിനു മുൻപ് ഈജാറിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. 

ഈജാറിൽ പേര് രജിസ്റ്റർ ചെയ്യുന്നതയോടെ ഇത് വിദേശിയുടെ തൊഴിൽ പെർമിറ്റുമായി ബന്ധിപ്പിക്കും. വിദേശികളിൽ ചിലർ വാടക കുടിശ്ശിക നൽകാതെ രാജ്യം വിടുന്നതായി കെട്ടിട ഉടമകൾ നേരത്തെ പരാതിപ്പെട്ടിരുന്നു. വാടക കരാർ തൊഴിൽ പെർമിറ്റുമായി ബന്ധിപ്പിക്കുന്നതോടെ ഈ പ്രവണത അവസാനിക്കുമെന്നാണ് വിലയിരുത്തൽ. വിദേശികളുടെ തൊഴിൽ പെർമിറ്റ് പുതുക്കുന്നതും പുതിയത് അനുവദിക്കുന്നതും ഈജറുമായി ബന്ധിപ്പിക്കാൻ മന്ത്രിസഭ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.