നടപടി പൂർത്തിയാക്കുന്നവർക്ക് പിഴകളിൽ നിന്നും ട്രാഫിക് ലൈസൻസ് പുതുക്കൽ ഫീസിൽ നിന്നും ഒഴിവാകാൻ സാധിക്കുമെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
റിയാദ്: ഉപേക്ഷിക്കപ്പെട്ട, കേടായ വാഹനങ്ങളുടെ ഉടമകൾ സൗദി ട്രാഫിക് രേഖകളിൽ നിന്ന് അവ നീക്കം ചെയ്യാൻ എത്രയും വേഗം മുൻകൈയെടുക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അതിനുള്ള സമയപരിധി മാർച്ച് ആദ്യത്തിൽ അവസാനിക്കും. ഉപേക്ഷിക്കപ്പെട്ട, കേടായ വാഹനങ്ങൾ ട്രാഫിക്ക് രേഖകളിൽ നിന്ന് ഒഴിവാക്കാനുള്ള സമയപരിധി ഒരു വർഷത്തേക്ക് നീട്ടിയത് കഴിഞ്ഞ വർഷം മാർച്ചിലാണ്.
നടപടി പൂർത്തിയാക്കുന്നവർക്ക് പിഴകളിൽ നിന്നും ട്രാഫിക് ലൈസൻസ് പുതുക്കൽ ഫീസിൽ നിന്നും ഒഴിവാകാൻ സാധിക്കുമെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു. സൗദി ആഭ്യന്തര മന്ത്രാലയത്തിെൻറ അബ്ഷിർ പോർട്ടൽ വഴി ഇതിനുള്ള നടപടികൾ പൂർത്തിയാക്കാം. നഗരങ്ങളിലും താമസകേന്ദ്രങ്ങളിലും തെരുവുകളിലും പാർക്കിങ് ഏരിയകളിലും വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നതിലുടെയുണ്ടാകുന്ന കാഴ്ച വൈകല്യം ഇല്ലാതാക്കുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പൗരന്മാരും താമസക്കാരും സന്ദർശകരും ഉൾപ്പെടെയുള്ള രാജ്യത്തുള്ള മൂഴുവനാളുകളുടെയും ജീവിതനിലവാരം ഉയർത്തുന്നതിെൻറ ഭാഗം കൂടിയാണിത്.
Read Also - ഇത് വിശാൽ, ദുബൈയിലെ സ്വപ്ന ശമ്പളമുള്ള ജോലി വലിച്ചെറിഞ്ഞു, ഇനി ക്ഷേത്രത്തിൽ കാണാം!
പൊന്നും വിലക്കിടെ പൂഴ്ത്തിവെപ്പും; കൂടിയ വിലയ്ക്ക് മറിച്ച് വിൽക്കാൻ ശ്രമം, പിടിച്ചെടുത്തത് എട്ട് ടൺ സവാള
റിയാദ്: റിയാദ് നഗരത്തിലെ ഒരു ഗോഡൗണിൽ ഒളിച്ച് സൂക്ഷിച്ചിരുന്ന എട്ട് ടൺ സവാള വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു. സവാളയുടെ ലഭ്യതയിലും വിലയിലും വിപണികൾ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ക്ഷാമം സൃഷ്ടിച്ച് ഉയർന്ന വിലക്ക് വിൽക്കാൻ പൂഴ്ത്തിവെച്ച ഇത്രയും ഉള്ളി മന്ത്രാലയ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം തബൂക്കിലെ ഒരു ഗോഡൗണിൽ നിന്ന് പൂഴ്ത്തിവെച്ച മൂന്ന് ടൺ ഉള്ളി പിടിച്ചെടുത്തതിന് തൊട്ടു പിന്നാലെയാണിത്.
പിടിച്ചെടുത്ത ഉള്ളികൾ കണ്ടുകെട്ടുകയും വിപണിയിലേക്ക് എത്തിക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രാലയ ഔദ്യോഗിക വക്താവ് അബ്ദുറഹ്മാൻ അൽ ഹുസൈൻ അറിയിച്ചു. ഇവ വിൽപ്പന കേന്ദ്രങ്ങളിലേക്ക് എത്തിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ മേൽനോട്ടം വഹിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.
കഴിഞ്ഞ വർഷത്തെ വിലത്തകർച്ച മൂലം ഉള്ളി കർഷകർ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതിലേക്ക് മാറിയതാണ് ഉള്ളി ലഭ്യത കുറയാനും വില ഉയരാനും കാരണമെന്നാണ് വിലയിരുത്തൽ. എന്നാൽ ഉള്ളി വിതരണത്തിലെ പ്രതിസന്ധിയും വില വർധനയും ആഗോള പ്രശ്നമാണെന്നും പ്രാദേശിക വിപണിയിൽ മാത്രം ഒതുങ്ങില്ലെന്നും ഫെഡറേഷൻ ഒാഫ് സൗദി ചേംബേഴ്സ് പറഞ്ഞു.
