ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗതാഗത നിയമ ലംഘനം റിപ്പോര്‍ട്ട് ചെയ്തത് മക്ക പ്രവിശ്യയിലാണ്. രണ്ടാം സ്ഥാനത്തു റിയാദ് മേഖലയാണ്

സൗദിയിൽ ദിവസവും മുപ്പതിനാലായിരത്തോളം ഗതാഗത നിയമ ലംഘനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. അതേസമയം റോഡപകടം മൂലമുള്ള മരണനിരക്കില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയതായി ട്രാഫിക് അതോറിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗതാഗത നിയമ ലംഘനം റിപ്പോര്‍ട്ട് ചെയ്തത് മക്ക പ്രവിശ്യയിലാണ്. രണ്ടാം സ്ഥാനത്തു റിയാദ് മേഖലയാണ്. ഏറ്റവും കൂടുതൽ നിയമലംഘനം വാഹനങ്ങൾ തെറ്റായി പാർക്ക് ചെയ്തതാണ്. കൂടാതെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതും ഉൾപ്പെടും.

അമിത വേഗത, സിഗ്നല്‍ മറി കടക്കല്‍, വാഹനം കൊണ്ട് അഭ്യാസ പ്രകടനം നടത്തല്‍ എതിര്‍ ദിശയില്‍ വാഹനം ഓടിക്കൽ തുടങ്ങിയനിയമ ലംഘനങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നതായി ട്രാഫിക അതോറിറ്റി വ്യക്തമാക്കി. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അപകടനിരക്ക് 20.93 ശതമാനമായി കുറഞ്ഞതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.