അഞ്ച് സ്ത്രീകള്‍ റോഡിന് നടുവില്‍ നിന്ന് പരസ്പരം തല്ലുകൂടുന്നതും മുടിയില്‍ പിടിച്ച് വലിക്കുന്നതും ശിരോവസ്ത്രം പിടിച്ചുവലിച്ച് കീറുന്നതും വീഡിയോയില്‍ കാണാം. 

റിയാദ്: നടുറോഡില്‍ വാഹനങ്ങള്‍ക്ക് നടുവില്‍ നിന്ന് തമ്മിലടിക്കുന്ന സൗദി സ്ത്രീകളുടെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ഖലീജ് ടൈംസ് പോലുള്ള യുഎഇ മാധ്യമങ്ങളും വീഡിയോയും വാര്‍ത്തയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടികൂടുന്നതിനിടെ ഒരു സ്ത്രീയുടെ കൈയ്യിലിരിക്കുന്ന കുട്ടി നിരവധി തവണ താഴെ വീഴുന്നതും സ്ത്രീകള്‍ പരസ്പരം ശിരോവസ്ത്രം വലിച്ച് കീറുന്നതും വീഡിയോയില്‍ കാണാം.

അര മിനിറ്റിലധികം നീളമുള്ള വീഡിയോ ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്നത്. തലസ്ഥാന നഗരമായ റിയാദില്‍ നിന്ന് ഒരു വാഹനത്തിന്റെ ഡ്രൈവര്‍ പകര്‍ത്തിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഞ്ച് സ്ത്രീകള്‍ റോഡിന് നടുവില്‍ നിന്ന് പരസ്പരം തല്ലുകൂടുന്നതും മുടിയില്‍ പിടിച്ച് വലിക്കുന്നതും ശിരോവസ്ത്രം പിടിച്ചുവലിച്ച് കീറുന്നതും വീഡിയോയില്‍ കാണാം. ഒരു സ്ത്രീയുടെ കൈയ്യിലുണ്ടായിരുന്ന കുട്ടി പല തവണ താഴെ വീഴുന്നുണ്ട്. കുട്ടിയെ സ്ത്രീ എടുക്കുകയും കൈയ്യില്‍ നിന്ന് പിന്നെയും താഴെ വീഴുകയും ചെയ്യുന്നു. കുട്ടിയുടെ കരച്ചില്‍ വകവെയ്ക്കാതെ വീണ്ടും തല്ല് തുടരുന്നു.

നിരവധി വാഹനങ്ങള്‍ ഇവരുടെ സമീപത്ത് കൂടെ പോകുന്നുണ്ടെങ്കിലും ആരും വാഹനം നിര്‍ത്താനോ ഇവരെ ശ്രദ്ധിക്കാനോ തയ്യാറാവുന്നില്ല. വീഡിയോ പകര്‍ത്തിയ വാഹനത്തിന്റെ ഡ്രൈവറും വാഹനം ഓടിച്ച് പോകുന്നത് കാണാം. 

വീഡിയോ കാണാം