റിയാദ്: സൗദി അറേബ്യയില്‍ ഫാര്‍മസി മേഖലയിലെ ജോലികള്‍ സ്വദേശിവത്കരിക്കാന്‍ അനുമതി. സ്വകാര്യ ഫാര്‍മസികളിലെയും അതുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലെയും ജോലികള്‍ ഘട്ടംഘട്ടമായി സ്വദേശിവത്കരിക്കാനുള്ള പദ്ധതിക്കാണ് തൊഴില്‍-സാമൂഹിക വികസന മന്ത്രി അഹ്‍മജ് അല്‍ രാജ്‍ഹി അനുമതി നല്‍കിയത്.

ആരോഗ്യ രംഗത്ത് സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് സൗദി അറേബ്യന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നടപടി. അഞ്ചില്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാക്കേണ്ടത്. ജൂലൈ 22നാണ് ആദ്യഘട്ട സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരും. 20 ശതമാനം തസ്തികകളായിരിക്കും ഈ ഘട്ടത്തില്‍ സൗദി പൗരന്മാര്‍ക്കായി മാറ്റിവെയ്ക്കുക. ഒരു വര്‍ഷത്തിന്ശേഷം 30 ശതമാനം തസ്തികകള്‍ കൂടി സ്വദേശിവത്കരിച്ച് ആകെ 50 ശതമാനം തസ്തകകളിലും സ്വദേശികളെ മാത്രമാക്കും. ഇതിലൂടെ 40,000 സ്വദേശി യുവാക്കള്‍ക്ക് ജോലി നല്‍കാനാവുമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പ്രതീക്ഷ.