അസൈബ പ്രദേശത്തെ മൂന്നു കെട്ടിടങ്ങളില്‍ നിന്നുമായി 66 എയര്‍ കണ്ടീഷനുകള്‍ ഈ സംഘം മോഷ്ടിച്ചുവെന്നാണ് പൊലീസിന്റെ അറിയിപ്പില്‍ പറയുന്നത്.

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ വീടുകളില്‍ അതിക്രമിച്ചുകയറി കവര്‍ച്ച നടത്തിയ ഏഴ് പേരെ മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തു. അസൈബ പ്രദേശത്തെ മൂന്നു കെട്ടിടങ്ങളില്‍ നിന്നുമായി 66 എയര്‍ കണ്ടീഷനുകള്‍ ഈ സംഘം മോഷ്ടിച്ചുവെന്നാണ് പൊലീസിന്റെ അറിയിപ്പില്‍ പറയുന്നത്. ഒരു വിദേശി ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona