കഴിഞ്ഞ 24  മണിക്കൂറിൽ കൊവിഡ്  ബാധിച്ച്  ഏഴ് പേർ മരിച്ചതായി  ഒമാൻ ആരോഗ്യ മന്ത്രാലയം. ഇതോടെ ഒമാനിൽ  കൊവിഡ്  ബാധിച്ച് 1735  പേർ മരണത്തിന് കീഴടങ്ങി. അതേസമയം 1203  പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 166,685 ആയി.

മസ്കത്ത്: കഴിഞ്ഞ 24  മണിക്കൂറിൽ കൊവിഡ്  ബാധിച്ച്  ഏഴ് പേർ മരിച്ചതായി  ഒമാൻ ആരോഗ്യ മന്ത്രാലയം. ഇതോടെ ഒമാനിൽ  കൊവിഡ്  ബാധിച്ച് 1735  പേർ മരണത്തിന് കീഴടങ്ങി. അതേസമയം 1203  പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 166,685 ആയി.

746  പേര്‍ കൂടി 24  മണിക്കൂറിനിടെ രോഗ മുക്തി നേടി. 149,049  പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.  ഇവരടക്കം 632  പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 204  പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.