റെഡ് ക്രസന്റ്, ആരോഗ്യ വകുപ്പ് സംഘങ്ങളും സുരക്ഷാ വകുപ്പുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കണ്ട് കുട്ടികളും രണ്ട് സ്‍ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്.
റിയാദ്: സൗദി അറേബ്യയില്‍ മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരണപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. വെള്ളിയാഴ്‍ച രാത്രി പത്ത് മണിയോടെ അല്‍ ഖസീം - മദീന എക്സ്പ്രസ്‍വേയിലാരുന്നു അപകടമുണ്ടായത്.
റെഡ് ക്രസന്റ്, ആരോഗ്യ വകുപ്പ് സംഘങ്ങളും സുരക്ഷാ വകുപ്പുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കണ്ട് കുട്ടികളും രണ്ട് സ്‍ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരു കുട്ടിയുടെയും രണ്ട് സ്‍ത്രീകളുടെയും നില ഗുരുതരമാണ്. ഇവരെ ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്ക് മാറ്റി. രണ്ട് പുരുഷന്മാരുടെ പരിക്കുകള്‍ സാരമുള്ളതല്ല. ഇവര്‍ക്ക് അപകടസ്ഥലത്തുവെച്ചുതന്നെ പ്രാഥമിക ചികിത്സ നല്‍കിയതായി മദീന റെഡ് ക്രസന്റ് വക്താവ് ഖാലിദ് അല്‍ സഹ്‍ലി പറഞ്ഞു.
