റിയാദ്​: പുണ്യനഗരമായ മക്കയിൽ ഒരു തുരങ്കത്തിലുണ്ടായ വാഹനാപകടത്തിൽ ഏഴു​ പേർക്ക്​ പരിക്ക്​. സുലൈമാനിയ ഭാഗത്തേക്ക്​ പോകുന്ന റോഡിലെ മിസ്​ഫല തുരങ്കത്തിനുള്ളിലാണ്​​ കാറുകൾ കൂട്ടിയിടിച്ച്​ അപകടമുണ്ടായത്​. പരിക്കേറ്റവരെ​ റെഡ്​ക്രസൻറ്​ അതോറിറ്റി ആംബുലൻസുകളിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം നൂർ സ്​പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.