മനാമ: കോഫി ഷോപ്പിനുള്ളില്‍ അസാന്മാര്‍ഗിക പ്രവൃത്തിക്ക് പ്രേരിപ്പിച്ച ഏഴ് സ്ത്രീകള്‍ ബഹ്‌റൈനില്‍ അറസ്റ്റില്‍. ആഫ്രിക്കന്‍ വംശജരായ സ്ത്രീകളാണ് മനാമയിലെ കോഫി ഷോപ്പില്‍ വെച്ച് അറസ്റ്റിലായത്. 28നും 40നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലാതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ ജനറല്‍ വെളിപ്പെടുത്തി.

വിവരമറിഞ്ഞ് കോഫി ഷോപ്പിലെത്തിയ പൊലീസ് കുറ്റക്കാരായ സ്ത്രീകളെ കയ്യോടെ പിടികൂടുകയായിരുന്നു. കൊവിഡ് 19 വ്യാപനം തടയാനുള്ള മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ പാലിക്കാതിരുന്ന കോഫി ഷോപ്പ് ആരോഗ്യ മന്ത്രാലയം പൂട്ടിക്കുകയും ചെയ്തു. കേസ് പ്രോസിക്യൂഷന് കൈമാറുന്നതിന് മുമ്പായുള്ള നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.