ഷാര്‍ജ പൊലീസ്, സാമ്പത്തിക വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റിയുടെ പരിശോധനാ വിഭാഗമാണ് റെയ്ഡ് നടത്തിയത്.

ഷാര്‍ജ: അനധികൃതമായി ഗ്യാസ് നിറച്ച് സൂക്ഷിച്ചിരുന്ന സിലിണ്ടറുകള്‍ ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍ പിടിച്ചെടുത്തു. വന്‍ അപകടത്തിന് കാരണമാകാവുന്ന തരത്തില്‍ ഗ്യാസ് നിറച്ച് സൂക്ഷിച്ചിരുന്ന 231 സിലിണ്ടറുകളാണ് ഒരു ഗോഡൗണില്‍ നടത്തിയ റെയ്ഡിനിടെ കണ്ടെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷാര്‍ജ പൊലീസ്, സാമ്പത്തിക വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റിയുടെ പരിശോധനാ വിഭാഗമാണ് റെയ്ഡ് നടത്തിയത്. ഏഷ്യക്കാരനായ ഒരാള്‍ മറ്റൊരു എമിറേറ്റില്‍ നിന്ന് വലിയ സിലിണ്ടറില്‍ ഗ്യാസ് എത്തിച്ച് അത് അപകടകരമായ തരത്തില്‍ ചെറിയ സിലിണ്ടറുകളിലേക്ക് മാറ്റി സൂക്ഷിക്കുകയായിരുന്നുവെന്നാണ് അധികൃ-തര്‍ അറിയിച്ചത്.