പെരുന്നാൾ ദിനത്തില്‍ പേരക്കുട്ടികള്‍ക്കൊപ്പം ശൈഖ് മുഹമ്മദ്, ഫോട്ടോ വൈറല്‍
തന്‍റെ പേരക്കുട്ടികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.
അബുദാബി: കുടുംബത്തിനൊപ്പം ചെറിയ പെരുന്നാള്‍ ആഘോഷിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. തന്‍റെ പേരക്കുട്ടികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു.
'ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്ന എല്ലാവര്‍ക്കും, കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം വിലയേറിയ സമയം ചെലവിടുന്നവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. ഇതുപോലുള്ള അവസരങ്ങള്‍ ദൈവത്തില്‍ നിന്നുള്ള അനുഗ്രഹവും വിലയേറിയതും ആസ്വദിക്കാനുള്ളതുമാണ്'- അദ്ദേഹം കുറിച്ചു. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ചെറിയ പെരുന്നാള്‍ ദിനത്തില്‍ ശൈഖ് മുഹമ്മദ് ആശംസകള്‍ അറിയിച്ചിരുന്നു.
Read Also - പലസ്തീന്‍ ജനതക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കണം; പെരുന്നാള്‍ സന്ദേശത്തില്‍ സല്‍മാന്‍ രാജാവ്
അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കിലാണ് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പെരുന്നാള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചത്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട് ചെയര്‍മാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരി ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ഉയര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയവര്‍ക്കും രാജ്യത്തെ എല്ലാവര്‍ക്കും മറ്റ് അറബ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും ശൈഖ് മുഹമ്മദ് പെരുന്നാളാശംസകള്‍ നേര്‍ന്നു. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഷാർജ അൽ ബദീയിലെ ഈദ് മുസല്ലയിൽ പ്രാർത്ഥന നിർവഹിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം