അബുദാബി: ഏഷ്യാ കപ്പ് സെമിയില്‍ നാളെ ഖത്തര്‍-യുഎഇ പോരാട്ടം കാണാന്‍ സ്കൂളുകളുടെ പ്രവൃത്തി സമയം ചുരുക്കി യുഎഇ അധികൃതര്‍. ചൊവ്വാഴ്ച സ്കൂള്‍ പ്രവൃത്തി സമയത്തില്‍ രണ്ട് മണിക്കൂര്‍ ചുരുക്കിക്കൊണ്ടാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നല്‍കിയിരിക്കുന്നത്. മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്വന്തം രാജ്യത്തിന്റെ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.