റെഡ് സിഗ്നല്‍ അവഗണിച്ച് ഒരാള്‍ വാഹനമോടിച്ചതാണ് ഒരു അപകടത്തിന് കാരണമായത്. വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാത്തതിനെ തുടര്‍ന്നാണ് മറ്റ് രണ്ട് അപകടങ്ങളും ഉണ്ടായതെന്ന് പൊലീസ് ചൊവ്വാഴ്ച വ്യക്തമാക്കി. 

ദുബൈ: ദുബൈയില്‍ 48 മണിക്കൂറിനിടെ ഉണ്ടായ മൂന്ന് വാഹനാപകടങ്ങളില്‍ ആറുപേര്‍ക്ക് പരിക്ക്. ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് ഒരു അപകടമുണ്ടായത്. 10 വാഹനങ്ങളാണ് മൂന്ന് അപകടങ്ങളില്‍പ്പെട്ടതെന്ന് ദുബൈ പൊലീസ് അറിയിച്ചു. 

റെഡ് സിഗ്നല്‍ അവഗണിച്ച് ഒരാള്‍ വാഹനമോടിച്ചതാണ് ഒരു അപകടത്തിന് കാരണമായത്. വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാത്തതിനെ തുടര്‍ന്നാണ് മറ്റ് രണ്ട് അപകടങ്ങളും ഉണ്ടായതെന്ന് പൊലീസ് ചൊവ്വാഴ്ച വ്യക്തമാക്കി. ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ച അപകടത്തെ തുടര്‍ന്ന് ദുബൈ-അല്‍ ഐന്‍ റോഡില്‍ വലിയ ഗതാഗത കുരുക്കാണ് ചൊവ്വാഴ്ച രാവിലെ ഉണ്ടായത്. തുടര്‍ന്ന് വാഹനങ്ങളെ മറ്റ് വഴികളിലൂടെയാണ് കടത്തി വിട്ടത്. 

റെഡ് സിഗ്നല്‍ മറികടന്നതിനെ തുടര്‍ന്ന് രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് മൂന്നു പേര്‍ക്ക് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഷാര്‍ജയിലേക്കുള്ള ശൈഖ് സായിദ് റോഡിലായിരുന്നു സംഭവം ഉണ്ടായതെന്ന് ട്രാഫിക് ജനറല്‍ വിഭാഗം ആക്ടിങ് ഡയറക്ടര്‍ കേണല്‍ ജുമാ സാലിം ബിന്‍ സുവൈദാന്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഒരു എസ് യു വിയും മിനിബസും ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ കൂട്ടിയിടിച്ച് മിനിബസിന്റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കാത്തതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് കേണല്‍ സുവൈദാന്‍ മുന്നറിയിപ്പ് നല്‍കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona