Asianet News MalayalamAsianet News Malayalam

അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു; ഒമാനില്‍ സ്ത്രീകളുള്‍പ്പെടെ 16 പ്രവാസികള്‍ അറസ്റ്റില്‍

പൊതുധാര്‍മ്മികതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അധികൃതരുടെ നടപടി.

sixteen expats arrested in oman for immoral activities
Author
Muscat, First Published Apr 3, 2021, 3:26 PM IST

മസ്‌കറ്റ്: അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് 11 വിദേശ സ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പൊതുധാര്‍മ്മികതയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അധികൃതരുടെ നടപടി. അല്‍ വുസ്ത ഗവര്‍ണറേറ്റ് പൊലീസ് കമാന്‍റാണ് ഈ സംഘത്തെ  അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുന്നതായും റോയല്‍ ഒമാന്‍ പൊലീസ്  ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.

Follow Us:
Download App:
  • android
  • ios