ശ്വാസകോശത്തിലെ അണുബാധ കാരണം റോയല്‍ ഒമാന്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം.

മസ്‌കറ്റ്: സോഷ്യല്‍ ഫോറം ഒമാന്‍ മുന്‍ പ്രസിഡന്റും ഒമാനിലെ സമൂഹിക ജീവ കാരുണ്യ മേഖലകളില്‍ സജീവ പ്രവര്‍ത്തകനുമായ കര്‍ണാടക സ്വദേശി അബ്ദുല്‍ ഹമീദ് ഹസ്സന്‍ (54) നിര്യാതനായി. ശ്വാസകോശത്തിലെ അണുബാധ കാരണം റോയല്‍ ഒമാന്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ദക്ഷിണ കര്‍ണാടക ബന്ത്വാള്‍ നാരികൊമ്പു റോഡ് ജൈനെര്‍പെട്ട് നെഹ്‌റുനഗറില്‍ ഹസ്സന്‍ അബ്ബായുടെയും ബീബി ഫാത്തിമയുടെയും മകനാണ്.

ഭാര്യ: സഫിയ. മക്കള്‍: ഇയാദ് ഇബാദ്, ഇമ്മാദ്, ഹുദ്ന, ഇംദാദ്. മക്കളായ ഇയാദും ഇബാദും സഹോദരന്‍ റഫീഖും ഒമാനില്‍ ഉണ്ട്. കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കില്‍ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു. സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona