ഈ ഭാഗത്തെ നിരവധി റോഡുകളിലെ ഗതാഗതത്തെ പൂർണമായും തടസ്സപ്പെടുത്തി. ഓടി വന്ന വാഹനങ്ങൾ മഞ്ഞിൽപ്പുതഞ്ഞ് ചലനമറ്റ് കിടപ്പിലായി. 

റിയാദ്: സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിൽ ബുധനാഴ്ച മഴയെ തുടർന്ന് കനത്ത ആലിപ്പഴ വർഷം. റോഡുകളിൽ അട്ടിയായി മഞ്ഞടിഞ്ഞ് കൂടി ഗതാഗതം പോലും തടസപ്പെടുന്ന സ്ഥിതിയുണ്ടായി. വലിയ മഞ്ഞുകട്ടകളാണ് ആലിപ്പഴമായി പതിച്ചത്. പട്ടണത്തിന്റെ വടക്ക് ഭാഗങ്ങളിലെ റോഡുകളിലാണ് പ്രധാനമായും ഈ മഞ്ഞുവീഴ്ചയുണ്ടായത്. 

ഈ ഭാഗത്തെ നിരവധി റോഡുകളിലെ ഗതാഗതത്തെ പൂർണമായും തടസ്സപ്പെടുത്തി. ഓടി വന്ന വാഹനങ്ങൾ മഞ്ഞിൽപ്പുതഞ്ഞ് ചലനമറ്റ് കിടപ്പിലായി. വലിയ കല്ലുകൾ പോലെ ആലിപ്പഴം പതിച്ച് പല വാഹനങ്ങൾക്കും കാര്യമായ കേടുപാടുകളുണ്ടായി. തായിഫ് - റിയാദ് റോഡിലും ആലിപ്പഴ വർഷമുണ്ടായി. മുസിപ്പാലിറ്റിക്ക് കീഴിലെ തൊഴിലാളികൾ എത്തി യന്ത്രങ്ങൾ ഉപയോഗിച്ച് മണിക്കൂറുകളുടെ ശ്രമഫലമായി അടിഞ്ഞുകൂടിയ ആലിപ്പഴം റോഡുകളിൽ നിന്ന് നീക്കം ചെയ്തു. റെക്കോഡ് സമയത്തിനുള്ളിൽ ആലിപ്പഴം നീക്കം ചെയ്യാനും റോഡിലെ ഗതാഗതം സാധാരണ നിലയിലാക്കാനും ജോലിക്കാർക്ക് സാധിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

Scroll to load tweet…


Read also: കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ച പ്രവാസിയുടെ മൃതദേഹം സൗദി അറേബ്യയില്‍ ഖബറടക്കി