ദുബൈ: ആണ്‍കുട്ടിയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 20കാരന് യുഎഇ കോടതി ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. അതേസമയം മറ്റൊരു ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചെന്ന കേസില്‍ നിന്ന് ഇയാളെ കുറ്റവിമുക്തനാക്കുകയും ചെയ്‍തു. 

ജിസിസി പൗരനായ പ്രതി രണ്ട് വ്യത്യസ്ഥ സന്ദര്‍ഭങ്ങളിലായി രണ്ട് വിദ്യാര്‍ത്ഥികളെയാണ് ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത്. അല്‍ വര്‍ഖയിലെ ഒഴിഞ്ഞ സ്ഥലത്തുവെച്ചായിരുന്നു സംഭവം. കുട്ടികളിലൊരാളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ പ്രതിരോധിക്കുകയും ആണ്‍കുട്ടിയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 20കാരന് യുഎഇ കോടതി ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചു. അതേസമയം മറ്റൊരു ആണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചെന്ന കേസില്‍ നിന്ന് ഇയാളെ കുറ്റവിമുക്തനാക്കുകയും ചെയ്‍തു. സ്ഥലത്തുനിന്ന് രക്ഷപെടുകയും ചെയ്‍തു. ഫെബ്രുവരി 22ന് നടന്ന സംഭവത്തില്‍ അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍ത്. ആദ്യ ശ്രമത്തില്‍ പ്രതിരോധിച്ച് രക്ഷപ്പെട്ട കുട്ടിയുടെ ഒരു സുഹൃത്തിനെയാണ് രണ്ടാം തവണ പ്രതി ശല്യം ചെയ്‍തത്.

രാത്രി ഏഴ് മണിയോടെ ഇരുവരും വീടിന് സമീപത്തുള്ള പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ പ്രതി അവിടേക്ക് വരികയായിരുന്നു. ഇയാളെക്കണ്ട് നേരത്തെ ഉപദ്രവത്തില്‍ നിന്ന് രക്ഷപെട്ട കുട്ടി, ഓടി രക്ഷപ്പെട്ടെങ്കിലും സുഹൃത്തിനെ പാര്‍ക്കിന് പുറത്തേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. പിന്നീട് വീടിനടുത്തുവെച്ച് സുഹൃത്തിനെ കണ്ടപ്പോഴാണ് പൊലീസിനെ വിളിക്കാന്‍ തീരുമാനിച്ചത്. കേസില്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാനാവും.