മസ്‍കത്ത്: അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ ബിന്‍ സെയ്‍ദിനെ ചികിത്സിച്ചിരുന്ന മെഡിക്കല്‍ സംഘത്തിന് ഒമാന്‍ ഭരണകൂടത്തിന്റെ ആദരവ്. ബുധനാഴ്ച അല്‍ ആലം കൊട്ടാരത്തില്‍ വെച്ചുനടന്ന ചടങ്ങില്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഇവര്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. 

അഞ്ച് ഡോക്ടര്‍മാര്‍ക്ക് ഓര്‍ഡര്‍ ഓഫ് റോയല്‍ കമന്റേഷന്‍ ഫസ്റ്റ് ക്ലാസ് പുരസ്കാരവും നഴ്സിങ് സംഘത്തിലുണ്ടായിരുന്ന നാല് പേര്‍ക്ക് ഓര്‍ഡര്‍ ഓഫ് റോയല്‍ കമന്റേഷന്‍ സെക്കന്റ് ക്ലാസ് പുരസ്കാരവുമാണ് സമ്മാനിച്ചത്. മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല് ബിന്‍ സൗദ് അല്‍ ബുസൈദിയും ചടങ്ങില്‍ പങ്കെടുത്തു.