മസ്‍കത്ത്: സൗദി രാജകുമാരന്‍ ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹ്മാന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന് അദ്ദേഹം അനുശോചന സന്ദേശമയച്ചു.

ഇന്നലെയാണ് ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹ്മാന്റെ മരണ വിവരം സൗദി റോയല്‍ കോര്‍ട്ട് പുറത്തുവിട്ടത്. ഇന്നലെ വൈകുന്നേരം ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്‍ദുല്ല പള്ളിയില്‍ വെച്ച് മയ്യിത്ത് നമസ്‍കാരം നടന്നു.