Asianet News MalayalamAsianet News Malayalam

യുഎഇ - ഇസ്രായേൽ പ്രതിരോധ മന്ത്രിമാർ ടെലിഫോണില്‍ സംസാരിച്ചു

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കരാർ മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്‍ക്കു്മുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന ഉറപ്പ് ഇരുമന്ത്രിമാരും പ്രകടിപ്പിച്ചതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Telephone call between UAE and Israel Defense Ministers
Author
Abu Dhabi - United Arab Emirates, First Published Aug 26, 2020, 4:39 PM IST

അബുദാബി: യുഎഇ-ഇസ്രായേൽ സമാധാന ഉടമ്പടിയുടെ ഭാഗമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സനും പ്രതിരോധകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അഹ്മദ് അൽ ബവർദിയും ടെലിഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കരാർ മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്‍ക്കു്മുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന ഉറപ്പ് ഇരുമന്ത്രിമാരും പ്രകടിപ്പിച്ചതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല തങ്ങളുടെ രാജ്യങ്ങളുടെയും മേഖലയുടെ മൊത്തത്തിലുമുള്ള പ്രയോജനത്തിനായി ആശയവിനിമയ മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിനും ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നതായും പ്രതിരോധ മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios