നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഉമ്മു സുഖീമില്‍ വെച്ച് കീഴ്‌മേല്‍ മറിയുകയായിരുന്നു. ആകെ 32 പേരാണ് ബസിലുണ്ടായിരുന്നത്.

ദുബൈ: ദുബൈയില്‍ ബസ് നിയന്ത്രണം വിട്ട് ഇരുമ്പ് വേലിയില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ 10 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ബസിന്റെ ഡ്രൈവര്‍ മയങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഉമ്മു സുഖീമില്‍ വെച്ച് കീഴ്‌മേല്‍ മറിയുകയായിരുന്നു. ആകെ 32 പേരാണ് ബസിലുണ്ടായിരുന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ട്രാഫിക്ര പട്രോള്‍ സംഘവും മറ്റ് അടിയന്തര സേവന വിഭാഗങ്ങളും പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഡ്രൈവര്‍ക്ക് മതിയായ വിശ്രമം ലഭിക്കാതെ മയങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ഡ്രൈവര്‍മാര്‍ക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ട്രാഫിക് പൊലീസ് ജനറല്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.