പൊതുമാപ്പിന്റെ മൂന്നു മാസത്തെ കാലാവധിക്കിടയില്‍ ഇതുസംബന്ധിച്ച അപേക്ഷ നല്‍കി വിലക്ക് നീക്കിയെടുക്കാന്‍ അവസരം ഉപയോഗപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു.

അബുദാബി: യുഎഇയില്‍ നേരത്തേ യാത്രവിലക്ക് നേരിട്ട മുന്‍ പ്രവാസികള്‍ക്കും പൊതുമാപ്പിലൂടെ വിലക്ക് മാറ്റിയെടുക്കാന്‍ അവസരം. പൊതുമാപ്പിന്റെ മൂന്നു മാസത്തെ കാലാവധിക്കിടയില്‍ ഇതുസംബന്ധിച്ച അപേക്ഷ നല്‍കി വിലക്ക് നീക്കിയെടുക്കാന്‍ അവസരം ഉപയോഗപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. ഏത് വിസയില്‍ പെട്ടവര്‍ക്കും ഈ ആനുകൂല്യമുണ്ടാവും.

എന്നാല്‍, ഇവിടെ പോലീസ് കേസുകള്‍ ഉള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. കാലാവധി കഴിഞ്ഞും താമസിച്ചവര്‍, തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയവര്‍ എന്നിവര്‍ക്കും ആനുകൂല്യം ലഭിക്കും. എന്നാല്‍, ഇത്തരത്തിലുള്ള കേസുകളെല്ലാം വ്യക്തിഗതമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. ആവശ്യക്കാര്‍ക്ക് ആരെയെങ്കിലും ഏല്പിച്ച് ഇക്കാര്യത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.