തീപിടുത്തതിന്റെ കാരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. മൂന്ന് വാഹനങ്ങള്‍ക്ക് പെട്ടെന്ന് തീപിടിച്ചെന്ന സന്ദേശം വൈകുന്നേരം നാല് മണിക്കാണ് പൊലീസിന് ലഭിച്ചത്.
ഫുജൈറ: വെള്ളിയാഴ്ച ഫുജൈറയിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു. ഉച്ചയ്ക്ക് ശേഷം ഒരു വീടിന്റെ വാഹന ഗ്യാരേജിലാണ് തീ പടര്‍ന്നുപിടിച്ചത്.
തീപിടുത്തതിന്റെ കാരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. മൂന്ന് വാഹനങ്ങള്‍ക്ക് പെട്ടെന്ന് തീപിടിച്ചെന്ന സന്ദേശം വൈകുന്നേരം നാല് മണിക്കാണ് പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടം നടന്ന സ്ഥലം ഫുജൈറ പൊലീസ് സീല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
