രാജ്യത്ത് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,47,179 ആയി. ഇതിൽ 5,36,226 പേർ രോഗമുക്തരായി. 

റിയാദ്: സൗദി അറേബ്യയിൽ 45 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു.24 മണിക്കൂറിനിടെ രാജ്യത്താകെ മൂന്ന് മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവിലെ അസുഖ ബാധിതരിൽ 48 പേർ സുഖം പ്രാപിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,47,179 ആയി. ഇതിൽ 5,36,226 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,719 ആയി ഉയർന്നു. രോഗബാധിതരിൽ 210 പേരുടെ ആരോഗ്യനില ഗുരുതരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 8, ജിദ്ദ 7, തബൂക്ക് 3, അൽഅസിയ 2, മക്ക 2, ദഹ്റാൻ 2, യാദമഅ 2, മറ്റ് 18 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 42,124,424 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു.