ദമാം: സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ അബ്‌ഖൈക്കിൽ വെച്ചു ഇന്നലെ വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിലാണ് മൂന്നു മലയാളിൽ മരിച്ചത്. ദമാമിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശി ഫിറോസ് ഖാൻ, മുവാറ്റുപുഴ സ്വദേശി അനിൽ തങ്കപ്പൻ, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മൂന്നുപേരും അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
ദമാമിൽ നിന്ന് ഇവർ അൽഹസയിലേക്കു പോകുമ്പോഴായിരുന്നു അപകടം. മൂന്നു പേരുടെയും മൃതദേഹങ്ങൾ അൽഹസ കിംഗ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.