പ്രദേശത്തുനിന്ന് മറ്റ് വാഹനങ്ങളെ ദുബൈ ട്രാഫിക് പൊലീസ് സംഘം വഴിതിരിച്ചുവിട്ടു. പുലര്‍ച്ചെ 4.15നാണ് അപകടം സംബന്ധിച്ച വിവരം ദുബൈ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‍റൂഇ പറഞ്ഞു.

ദുബൈ: ദുബൈയില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഹെവി വാഹനത്തിന് തീപിടിച്ചു. കഴിഞ്ഞ ദിവസം ഫ്രൂട്സ് ആന്റ് വെജിറ്റബിള്‍ മാര്‍ക്കറ്റിന് സമീപത്തുവെച്ചായിരുന്നു വാഹനത്തിന് തീപിടിച്ചത്. ട്രക്കിന്റെ കേബിളുകളിലുണ്ടായ തകരാറാണ് തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രദേശത്തുനിന്ന് മറ്റ് വാഹനങ്ങളെ ദുബൈ ട്രാഫിക് പൊലീസ് സംഘം വഴിതിരിച്ചുവിട്ടു. പുലര്‍ച്ചെ 4.15നാണ് അപകടം സംബന്ധിച്ച വിവരം ദുബൈ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്‍റൂഇ പറഞ്ഞു. അബുദാബിയിലേക്കുള്ള ദിശയിലായിരുന്നു അപകടം. ഉടന്‍ തന്നെ ട്രാഫിക് പട്രോള്‍ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചു.

സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണമാക്കാനുള്ള നടപടികള്‍ തുടങ്ങി. വാഹന ഗതാഗതം തടഞ്ഞ് പ്രദേശം പൂര്‍ണമായും പൊലീസിന്റെ നിയന്ത്രണത്തിലാക്കി. സുരക്ഷ കണക്കിലെടുത്ത് ഇവിടേക്ക് പൊതുജനങ്ങളുടെ പ്രവേശനം തടഞ്ഞു. റോഡുകള്‍ പിന്നീട് ഗതാഗത യോഗ്യമാക്കി തുറന്നുകൊടുത്തതായും അധികൃതര്‍ അറിയിച്ചു.