Asianet News MalayalamAsianet News Malayalam

നടുറോഡില്‍ അഭ്യാസം, അപകടമുണ്ടായപ്പോള്‍ മുങ്ങി; ഒമാനില്‍ രണ്ട് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ദോഫര്‍ ഗവര്‍ണറേറ്റിലാണ് അപകടമുണ്ടായത്. ഇരുദിശകളില്‍ നിന്നു വരുന്ന രണ്ട് കാറുകള്‍ കൂട്ടിയിടിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. അപകടമുണ്ടായതോടെ രണ്ട് വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ ഒളിവില്‍ പോയി. 

Two cars collide as stunt goes horribly wrong
Author
Salalah, First Published Aug 7, 2018, 2:07 PM IST

സലാല: റോഡില്‍ കാറുകളുമായി അഭ്യാസ പ്രകടനം നടത്തിയ രണ്ട് ഡ്രൈവര്‍മാരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനങ്ങളിലെ സാഹസിക പ്രകടനത്തിനിടെ കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചെന്ന കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ദോഫര്‍ ഗവര്‍ണറേറ്റിലാണ് അപകടമുണ്ടായത്. ഇരുദിശകളില്‍ നിന്നു വരുന്ന രണ്ട് കാറുകള്‍ കൂട്ടിയിടിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. അപകടമുണ്ടായതോടെ രണ്ട് വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ ഒളിവില്‍ പോയി. വാഹനങ്ങള്‍ ഒളിപ്പിക്കുകയും ചെയ്തു. എന്നാല്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.

 

Follow Us:
Download App:
  • android
  • ios