Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് രണ്ട് കൊവിഡ് മരണം; 43 പേര്‍ക്ക് കൂടി രോഗം

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,48,205 ആയി. ഇവരില്‍ 5,37,246 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 

two covid deaths reported in Saudi Arabia along with 43 new infections
Author
Riyadh Saudi Arabia, First Published Oct 23, 2021, 9:38 PM IST

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് മരണം കൂടി (covid death) റിപ്പോർട്ട് ചെയ്‍തതായി ആരോഗ്യ മന്ത്രാലയം (Saudi Health Ministry) അറിയിച്ചു. പുതുതായി 43 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് (New infections). ചികിത്സയിലുള്ളവരിൽ 38 പേർ സുഖം പ്രാപിച്ചു (New recoveries). 

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,48,205 ആയി. ഇവരില്‍ 5,37,246 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. ആകെ 8776 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് ജീവന്‍ നഷ്ടമായത്.  സൗദിയിൽ ഇപ്പോള്‍ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 74 ആയി കുറഞ്ഞു. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 98 ശതമാനവും മരണ നിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Follow Us:
Download App:
  • android
  • ios