Asianet News MalayalamAsianet News Malayalam

സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് രണ്ടുപേര്‍ കൂടി മരിച്ചു

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,807 ആയി. ഇതില്‍ 5,36,817 പേരും സുഖം പ്രാപിച്ചു. ആകെ 8,755 പേര്‍ മരിച്ചു.

two covid deaths reported in saudi on October 14
Author
Abu Dhabi - United Arab Emirates, First Published Oct 14, 2021, 7:51 PM IST

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഇന്നും രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി 46 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 49 പേര്‍ രോഗമുക്തി നേടി. 52,320 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്. 

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,807 ആയി. ഇതില്‍ 5,36,817 പേരും സുഖം പ്രാപിച്ചു. ആകെ 8,755 പേര്‍ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 113 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്ത് വാക്‌സിനേഷന്‍ 44,295,209 ഡോസ് കവിഞ്ഞു. ഇതില്‍ 23,827,680 എണ്ണം ആദ്യ ഡോസ് ആണ്. 20,468,563 എണ്ണം സെക്കന്‍ഡ് ഡോസും. 1,680,878 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 6, ബുറൈദ 2, ദമ്മാം 2, ഖോബാര്‍ 2, മറ്റ് 11 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
 

Follow Us:
Download App:
  • android
  • ios