വിദേശത്ത് നിന്നും മയക്കുമരുന്ന് രാജ്യത്ത് എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു രണ്ടുപേരും. ആള്‍താമസമില്ലാത്ത സ്ഥലങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തിച്ച് ഒളിപ്പിച്ച് തരംതിരിച്ച ശേഷം ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുകയാണ് ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

അബുദാബി: മയക്കുമരുന്ന് (drugs)വില്‍പ്പന നടത്തിയ രണ്ട് വിദേശികള്‍ക്ക് അബുദാബി ക്രിമിനല്‍ കോടതി(Criminal Court of Abu Dhabi ) വധശിക്ഷ(death penalty) വിധിച്ചു. രണ്ട് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നും ഇത് കടത്തുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു.

വിദേശത്ത് നിന്നും മയക്കുമരുന്ന് രാജ്യത്ത് എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു രണ്ടുപേരും. ആള്‍താമസമില്ലാത്ത സ്ഥലങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തിച്ച് ഒളിപ്പിച്ച് തരംതിരിച്ച ശേഷം ഇവിടെ നിന്ന് മറ്റിടങ്ങളിലേക്ക് എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുകയാണ് ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. വാട്‌സാപ്പ് വഴി ചിത്രങ്ങള്‍ അയച്ചാണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.

പൊലീസ് അന്വേഷണം നടത്തിയ ശേഷം അബുദാബി പബ്ലിക് പ്രോസിക്യൂഷനെ സമീപിച്ച് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തുടര്‍ന്ന് പ്രതികളുടെ വീടുകളില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. ഇവിടെ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. ഇടപാടിനായി ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

View post on Instagram

സൗദി അറേബ്യയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന വീഡിയോ ചിത്രീകരിച്ച് പ്രദര്‍ശിപ്പിച്ചു; നാല് പേര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) മയക്കുമരുന്ന് ഉപയോഗിക്കുകയും (Consuming narcotic drugs) അതിന്റെ വീഡിയോ ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്‍ത നാല് പേര്‍ അറസ്റ്റിലായി. രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി രണ്ട് പ്രവാസികള്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. റിയാദിലായിരുന്നു സംഭവം.

മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ അഭിമാനം നടിച്ചുകൊണ്ടുള്ള വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ അന്വേഷണം നടത്തിയത്. ഒരു പാകിസ്ഥാന്‍ സ്വദേശിയെയും ബംഗ്ലാദേശുകാരനെയും റിയാദ് പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‍തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ നടത്തിയ അന്വേഷണത്തിലാണ്, വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ട രണ്ട് സ്വദേശികള്‍ വലയിലായത്. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.