14 വീടുകള്‍ക്കും  നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ കിഴക്കന്‍ മേഖല, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലേക്ക് ഹൂതികള്‍ തൊടുത്ത മൂന്ന് ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടകവസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളുമാണ് ശനിയാഴ്ച അറബ് സഖ്യസേന തകര്‍ത്തത്.

റിയാദ്: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ അറബ് സഖ്യസേന തകര്‍ത്ത ഹൂതി മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ ദമ്മാമിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ രണ്ട് സൗദി കുട്ടികള്‍ക്കാണ് പരിക്കേറ്റതെന്ന് അറബ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. 

14 വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ കിഴക്കന്‍ മേഖല, ജിസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളിലേക്ക് ഹൂതികള്‍ തൊടുത്ത മൂന്ന് ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടകവസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളുമാണ് ശനിയാഴ്ച അറബ് സഖ്യസേന തകര്‍ത്തത്. എല്ലാ മിസൈലുകളും ഡ്രോണുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സഖ്യസേന തകര്‍ത്തു. സൗദിയിലെ തന്ത്രപ്രധാന കേന്ദ്രമാണ് കിഴക്കന്‍ പ്രവിശ്യ. ഇവിടെയാണ് ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ എണ്ണ മേഖലകള്‍ ഉള്ളത്. നാലു ദിവസം മുമ്പ് തെക്കന്‍ സൗദിയിലെ അബഹ വിമാനത്താവളത്തിന് നേര്‍ക്ക് നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാരടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona