Asianet News MalayalamAsianet News Malayalam

കമ്പനിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത രണ്ട് മലയാളികള്‍ സൗദിയില്‍ പിടിയില്‍

സൗദിയിലെ കമ്പനിക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചതിന് മലയാളിയായ ജീവനക്കാരനെ നേരത്തെ എക്സിറ്റില്‍ നാട്ടിലേക്ക് അയച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് നാട്ടിലെത്തിയ ഇയാള്‍ കമ്പനിക്കും മാനേജര്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. 

two keralites arrested in saudi for sharing facebook against the company they work for
Author
Riyadh Saudi Arabia, First Published May 30, 2019, 11:58 AM IST

റിയാദ്: കമ്പനിയില്‍ നിന്ന് എക്സിറ്റില്‍ നാട്ടിലേക്ക് അയച്ചയാളുടെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത രണ്ട് മലയാളികളെ സൗദിയില്‍ പൊലീസ് പിടികൂടി. പോസ്റ്റ് ഷെയര്‍ ചെയ്ത കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നാണ് സൂചന.

സൗദിയിലെ കമ്പനിക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചതിന് മലയാളിയായ ജീവനക്കാരനെ നേരത്തെ എക്സിറ്റില്‍ നാട്ടിലേക്ക് അയച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് നാട്ടിലെത്തിയ ഇയാള്‍ കമ്പനിക്കും മാനേജര്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഒരു മണിക്കൂറിനുള്ളില്‍ അറുപതിലധികം പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. ഒപ്പം ജോലി ചെയ്തിരുന്ന മലയാളികളായിരുന്നു ഷെയര്‍ ചെയ്തവരില്‍ അധികവും.  ഇവരില്‍ രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. പിടിയിലായവര്‍ കണ്ണൂര്‍, പാലക്കാട് സ്വദേശികളാണ്.

Follow Us:
Download App:
  • android
  • ios