കുവൈത്ത് ഫയര്‍ ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തക സംഘം സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയിരുന്നു. നാലു മണിക്കൂറോളം നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ സംഘം ഒരാളെ രക്ഷപ്പെടുത്തി.

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 നിര്‍മ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. നേപ്പാള്‍ സ്വദേശികളാണ് മരിച്ചത്. 

ബുധനാഴ്ചയാണ് അപകടമുണ്ടായത്. കുവൈത്ത് ഫയര്‍ ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തക സംഘം സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയിരുന്നു. നാലു മണിക്കൂറോളം നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ സംഘം ഒരാളെ രക്ഷപ്പെടുത്തി. എന്നാല്‍ മറ്റ് രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona