ഫെബ്രുവരി ആറ് മുതൽ എട്ട് വരെയാണ് പരിപാടി

ലണ്ടനിൽ നടക്കുന്ന ആ​ഗോള ​ഗെയിമിങ് പരിപാടിയായ ICE London 2024-ൽ പ്രാതിനിധ്യം ഉറപ്പിച്ച് Tycheros. ഫെബ്രുവരി ആറ് മുതൽ എട്ട് വരെയാണ് പരിപാടി.

Add Asianetnews as a Preferred SourcegooglePreferred

അതത് മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ, അറിവുകൾ, നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവയ്ക്കുള്ള വേദിയാണ് ICE London 2024. എമിറേറ്റ്സ് ഡ്രോയുടെ പാരന്റ് കമ്പനിയാണ് Tycheros. രണ്ടര വർഷമായി എമിറേറ്റ്സ് ഡ്രോ വിജയകരമായി നടത്തുന്ന അനുഭവം ആ​ഗോളതലത്തിൽ അവതരിപ്പിക്കാനാണ് Tycheros ശ്രമിക്കുക.

​ഗെയിമിങ് വാല്യൂ ചെയിനിലെ എൻഡ് ടു എൻഡ് സൊല്യൂഷൻസ് നൽകുന്ന കമ്പനിയാണ് Tycheros. ​ഗെയിം ഡിസൈൻ, ഡെവലപ്പ്മെന്റ്, ലൈവ് ഡ്രോ, ഇൻ​റ​ഗ്രേഷൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കമ്പനി കഴിവ് തെളിയിച്ചിട്ടുണ്ട്. ആ​ഗോള നിലവാരം പുലർത്തുന്ന കമ്പനി, ​ഗെയിമുകളിലൂടെ സുതാര്യതയും മികച്ച ഉപഭോക്തൃ അനുഭവവും ഉറപ്പാക്കുന്നു.

Tycheros കൊമേഴ്സ്യൽ മേധാവി പോൾ ചാഡെർ ലണ്ടനിൽ ഫെബ്രുവരി ഏഴിന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. ‘Unlocking the Middle East: Gaming with Purpose, Fostering Sustainability, and Empowering Communities’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. രാവിലെ 11.55 മുതൽ 12.20 വരെയാണ് ഈ പരിപാടി.

യു.എ.ഇയിലെ ആദ്യ ലോട്ടറി സംവിധാനത്തിന്റെ മേൽനോട്ടം, വിജയ​ഗാഥ എന്നിവ അദ്ദേഹം വ്യക്തമാക്കും.