ഇസ്ലാമിക പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി. 

അബുദാബി: യുഎഇയില്‍ ഹിജ്റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. ജൂൺ 27 വെള്ളിയാഴ്ചയാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി ലഭിക്കുക.

ശനിയാഴ്ച വാരാന്ത്യ അവധി ലഭിക്കുന്ന ചില ജീവനക്കാര്‍ക്ക് ജൂൺ 27 മുതല്‍ ജൂൺ 29 വരെ അവധി ലഭിക്കും. മൂന്ന് ദിവസം നീണ്ട വാരാന്ത്യ അവധിയാണ് ഇവര്‍ക്ക് ലഭിക്കുക. ജൂൺ 30 തിങ്കളാഴ്ചയാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക. രാജ്യത്തെ പൊതു മേഖലാ ജീവനക്കാര്‍ക്കും ഇതേ അവധി ദിവസം തന്നെയാണ് ലഭിക്കുക. യുഎഇയിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി ദിവസങ്ങള്‍ നേരത്തെ ഏകീകരിച്ചിരുന്നു.