Asianet News MalayalamAsianet News Malayalam

നബിദിനം; യുഎഇയില്‍ പൊതുമേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.

uae announced paid holiday on  prophets birthday
Author
First Published Sep 8, 2024, 6:15 PM IST | Last Updated Sep 8, 2024, 6:18 PM IST

അബുദാബി: യുഎഇയില്‍ നബിദിന അവധി പ്രഖ്യാപിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ആണ് ശനിയാഴ്ച ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറക്കിയത്. ശമ്പളത്തോട് കൂടിയ അവധിയാണ് ലഭിക്കുക.

സെപ്തംബര്‍ 15 ഞായറാഴ്ചയാണ് ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കുള്ള അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയ്ക്കും ഇതേ ദിവസം തന്നെയാകും അവധി പ്രഖ്യാപിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 

Read Also -  പ്രവാസികൾക്ക് കോളടിച്ചു, ആകെ മൂന്ന് ദിവസം അവധി; ഒമാനിൽ നബിദിന അവധി പ്രഖ്യാപിച്ചു, സ്വകാര്യ മേഖലയ്ക്കും ബാധകം

https://www.youtube.com/watch?v=QJ9td48fqXQ

Latest Videos
Follow Us:
Download App:
  • android
  • ios