ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹം സുപ്രധാനമായ തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത്. 

ദുബായ്: പ്രവാസികള്‍ക്ക് ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും കൂടുതല്‍ കാലം രാജ്യത്ത് താമസിക്കാന്‍ ഇനി അനുമതി നല്‍കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം എത്രനാള്‍ ഇങ്ങനെ യുഎഇയില്‍ തുടരാന്‍ അനുവദിക്കുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹം സുപ്രധാനമായ തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത്. വ്യവസായ മേഖലകളില്‍ വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചു. യുഎഇയിലെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കുമായി പൊതുമാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

വേനലവധിക്ക് ശേഷമുള്ള ആദ്യ ക്യാബിനറ്റ് യോഗമാണ് ഇന്ന് ചേര്‍ന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.