യുഎഇയില്‍ വിസ ചട്ടങ്ങള്‍ പരിഷ്കരിക്കുന്നതിന് മുന്നോടിയായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) അറിയിച്ചു.
ദുബായ്: യുഎഇയില്‍ വിസ ചട്ടങ്ങള്‍ പരിഷ്കരിക്കുന്നതിന് മുന്നോടിയായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) അറിയിച്ചു. കഴിഞ്ഞ മേയ്, ജൂണ്‍ മാസങ്ങളിലായി യു.എ.ഇ ക്യാബിനറ്റ് അംഗീകരിച്ച തീരുമാനങ്ങളാണ് ഉടന്‍ നടപ്പാവാനുള്ളത്.
വിദഗ്ദ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കും 10 വര്‍ഷം കാലാവധിയുള്ള വിസ നല്‍കാന്‍ യുഎഇ തീരുമാനിച്ചിരുന്നു. ഇതിന് പുറമെ യൂനിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം രണ്ട് വര്‍ഷം കൂടി രാജ്യത്ത് തുടരാവുന്ന തരത്തിലും ചട്ടങ്ങള്‍ പുനഃക്രമീകരിക്കും. മന്ത്രിസഭാ തീരുമാനം അനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പുതിയ രീതികളിലേക്ക് മാറാനുള്ള പദ്ധതികള്‍ ഐ.സി.എ അംഗീകരിച്ചു.
