Asianet News MalayalamAsianet News Malayalam

മെര്‍ക്കുറി അടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് വിലക്ക്; ഇറക്കുമതിയും ഉപയോഗവും നിരോധിച്ച് യുഎഇ അധികൃതര്‍

ഇറക്കുമതി ചെയ്ത മെഡിക്കല്‍ അല്ലെങ്കില്‍ ലബോറട്ടറി ഉപകരണങ്ങള്‍ അംഗീകൃത കേന്ദ്രങ്ങളില്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം.

UAE bans mercury operated medical and laboratory measuring instruments rvn
Author
First Published Sep 13, 2023, 2:55 PM IST

അബുദാബി: മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയും ഉപയോഗവും യുഎഇ നിരോധിച്ചു. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യുഎഇ മന്ത്രിസഭ പുറപ്പെടുവിച്ചു. ഒന്നിലധികം തവണ സിറിഞ്ചുകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. 

ഇറക്കുമതി ചെയ്ത മെഡിക്കല്‍ അല്ലെങ്കില്‍ ലബോറട്ടറി ഉപകരണങ്ങള്‍ അംഗീകൃത കേന്ദ്രങ്ങളില്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ഇവ പൊതു തൊഴില്‍, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഇത് ബാധകമാണ്. ഡിജിറ്റല്‍ മെഡിക്കല്‍ തെര്‍മോമീറ്ററുകള്‍, ഇലക്ട്രോ മെഡിക്കല്‍ തെര്‍മോമീറ്ററുകള്‍, നോണ്‍-ഇന്‍വേസീവ് മെക്കാനിക്കല്‍ മെഡിക്കല്‍ ബ്ലഡ് പ്രഷര്‍ മോണിറ്ററുകള്‍, നോണ്‍-ഇന്‍വേസീവ് ഓട്ടമേറ്റഡ് ബ്ലഡ് പ്രഷര്‍ മോണിറ്ററുകള്‍ എന്നിങ്ങനെ ഈ ആവശ്യങ്ങള്‍ക്കായി ഇറക്കുമതി ചെയ്തതോ നിര്‍മ്മിക്കുന്നതോ ആയ ഉപകരണങ്ങളും പരിശോധിച്ച് ഉപയോഗ യോഗ്യമാണെന്ന് ഉറപ്പാക്കണം. മെഡക്കല്‍ ലാബ് ഉപകരണങ്ങളില്‍ അംഗീകൃത മുദ്രയില്ലെങ്കില്‍ ഉപയോഗിക്കരുത്. വിതരണക്കാര്‍ക്ക് വ്യവസ്ഥകള്‍ക്കനുസൃതമായി ഉപകരണങ്ങളുടെ സാധുത ഉറപ്പുവരുത്താന്‍ ആറു മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. നിയമം 2023 സെപ്തംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരും.

Read Also -  വാടക കൊടുക്കാനാകാതെ റൂമില്‍ നിന്നിറങ്ങി; വഴിയോരത്തു കഴിഞ്ഞ മലയാളിക്ക് തുണയായി സാമൂഹിക പ്രവര്‍ത്തകര്‍

ദുബൈയിൽ അനുവദിക്കപ്പെട്ട ഗോൾഡൻ വിസകളുടെ എണ്ണത്തിൽ വർധനവ്

ദുബൈ: ദുബൈയിൽ അനുവദിക്കപ്പെട്ട ഗോൾഡൻ വിസകളുടെ എണ്ണത്തിൽ വർധനവ്. 
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇതുവരെ അനുവദിച്ച ഗോൾഡൻ വിസകളുടെ എണ്ണത്തില്‍ 52 ശതമാനമാണ് ഉയർന്നത്.

സ്പോൺസറില്ലാതെയും, വിവിധ ആനുകൂല്യങ്ങളോടെയും രാജ്യത്തേക്ക് വരാനും പോകാനും കഴിയുന്നതാണ് പത്ത് വർഷം കാലാവധിയുള്ള ഗോൾഡൻ വിസ. വ്യക്തികൾക്കുള്ള ആദരമായും, സമൂഹത്തിൽ ഉയർന്ന സ്ഥാനമുള്ളവർക്കും ഗോൾഡൻ വിസ അനുവദിക്കാറുണ്ട്.  ദുബൈയിൽ റെസിഡൻസ് വിസ കിട്ടിയവരുടെ എണ്ണത്തിലും വർധനവുണ്ട്. 63 ശതമാനമാണ് വർധനവ്.  ടൂറിസം രംഗത്ത് 21 ശതമാനത്തിന്റെയും വളർച്ചയുണ്ടായി.  ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് വ്യക്തമാക്കിയതാണ് ഇക്കാര്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios