Asianet News MalayalamAsianet News Malayalam

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് വീട്ടിലേക്ക് ക്ഷണിച്ച യുവതിയെ തടഞ്ഞുവെച്ച് പീഡിപ്പിച്ചു; യുവാവിന് ശിക്ഷ

ഹോട്ടലില്‍ സമയം ചിലവഴിച്ച ശേഷം യുവാവ്, യുവതിയെ തന്റെ വില്ലയിലേക്ക് ക്ഷണിച്ചു. തന്റെ കാര്‍ വില്ലയിലേക്ക് കൊണ്ടുവരാന്‍ ഒരു സുഹൃത്തിനോട് ആവശ്യപ്പെട്ട ശേഷം യുവതിയും പ്രതിയുടെ കാറിലാണ് സഞ്ചരിച്ചത്. 

UAE court sentences man for sexually assaulting woman after confining her in his villa for hours
Author
Dubai - United Arab Emirates, First Published Aug 2, 2021, 8:32 AM IST

ദുബൈ: വിദേശ യുവതിയെ പീഡിപ്പിക്കുകയും ഏഴ് മണിക്കൂറോളം സ്വന്തം വില്ലയില്‍ തടഞ്ഞുവെയ്‍ക്കുകയും ചെയ്‍ത യുവാവിന് ദുബൈ കോടതി രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ, യുവാവ് തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സോഷ്യല്‍ മീഡിയയിലൂടെ യുവാവിനെ പരിചയപ്പെട്ടതെന്നും പിന്നീട് സൗഹൃദം ദൃഢമായപ്പോള്‍ ഒരു ഹോട്ടലില്‍ വെച്ച് മറ്റ് അഞ്ച് പേര്‍ക്കൊപ്പം  കണ്ടുമുട്ടുകയായിരുന്നുവെന്നും യുവതി മൊഴി നല്‍കി. ഹോട്ടലില്‍ സമയം ചിലവഴിച്ച ശേഷം യുവാവ്, യുവതിയെ തന്റെ വില്ലയിലേക്ക് ക്ഷണിച്ചു. തന്റെ കാര്‍ വില്ലയിലേക്ക് കൊണ്ടുവരാന്‍ ഒരു സുഹൃത്തിനോട് ആവശ്യപ്പെട്ട ശേഷം യുവതിയും പ്രതിയുടെ കാറിലാണ് സഞ്ചരിച്ചത്. വീട്ടിലെത്തിയപ്പോഴേക്കും തന്റെ കാര്‍ അവിടെ പാര്‍ക്ക് ചെയ്‍തിരിക്കുന്നത് കണ്ടുവെന്നും എല്ലാവരും അവിടെ ഉണ്ടായിരിക്കുമെന്നാണ് കരുതിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്.

വീട്ടിലെത്തിയ യുവതിയെ പ്രതി മുകളിലെ നിലയിലേക്ക് കൊണ്ടുപോയി. ബാത്ത് റൂം എവിടെയാണെന്ന് ചോദിച്ചപ്പോഴേക്കും തന്നെ കടന്നുപിടിച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് യുവതി പറഞ്ഞു. ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‍തു. തനിക്ക് വഴങ്ങിയില്ലെങ്കില്‍ മറ്റ് സുഹൃത്തുക്കളെയും വിളിച്ചുവരുത്തി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. 

യുവാവിനെ ശാരീരികമായി പ്രതിരോധിക്കാന്‍ താന്‍ അശക്തയായിരുന്നുവെന്ന് പരാതിക്കാരി പൊലീസിനോട് പറഞ്ഞു. ഏഴ് മണിക്കൂറിന് ശേഷമാണ് യുവതിയെ അവിടെ നിന്ന് മോചിപ്പിച്ചത്. പുറത്തിറങ്ങിയ ശേഷം യുവതി വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്‍ത് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സാമൂഹിക മാധ്യമങ്ങളിലൂടെ സംസാരിച്ചിരുന്ന സമയത്ത് ഇയാള്‍ മാന്യമായാണ് തന്നോട് പെരുമാറിയിരുന്നതെന്നും യുവതി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios