2005 മുതല്‍ യുഎഇയില്‍ ആയുര്‍വേദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ഷമീമയുടെ പ്രവര്‍ത്തന മികവിന് ആദരവായാണ് അജ്മാന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചത്. 

ദുബൈ: മലയാളി ആയുര്‍വേദ ഡോക്ടര്‍ ഷമീമ അബ്ദുല്‍ നാസറിന് പത്തു വര്‍ഷത്തെ യുഎഇ ഗോള്‍ഡന്‍ വിസ. അജ്മാനിലെ മെട്രോ മെഡിക്കല്‍ സെന്ററില്‍ ആയുര്‍വേദ വിഭാഗം മേധാവിയായി ജോലി ചെയ്യുകയാണ് ഡോക്ടര്‍ ഷമീമ. 

16 വര്‍ഷമായി യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ഷമീമ, കേരളം, ദില്ലി, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും ആയുര്‍വേദ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005 മുതല്‍ യുഎഇയില്‍ ആയുര്‍വേദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ഷമീമയുടെ പ്രവര്‍ത്തന മികവിന് ആദരവായാണ് അജ്മാന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചത്. 

പ്രമുഖ ചരിത്രകാരനായ മലപ്പുറം തിരൂരങ്ങാടി സ്വദേശി ഡോ. മുസ്തഫ കമാല്‍ പാഷയുടെയും പ്രഫസര്‍ ഹബീബ പാഷയുടെയും മകളാണ്. ദുബൈയിലെ മാധ്യമപ്രവര്‍ത്തകന്‍ എം സി എ നാസറാണ് ഭര്‍ത്താവ്. മക്കള്‍: അഫ്‌നാന്‍, ലിയാന്‍, മിന്‍ഹ, മിദ്ഹ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona