Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ഇന്ധന വില കൂട്ടി

 സൂപ്പര്‍ 98 പെട്രോളിന്റെ വില 2.12 ദിര്‍ഹത്തില്‍ നിന്ന് 2.29 ദിര്‍ഹമാക്കിയാണ് കൂട്ടിയിരിക്കുന്നത്. സ്‍പെഷ്യല്‍ 95 പെട്രോളിന് നേരത്തെ 2.01 ദിര്‍ഹമായിരുന്ന സ്ഥാനത്ത് ഇനി 2.17 ദിര്‍ഹം നല്‍കണം.

UAE hikes petrol diesel prices for april 2021
Author
Abu Dhabi - United Arab Emirates, First Published Mar 28, 2021, 6:19 PM IST

അബുദാബി: യുഎഇയില്‍ ഏപ്രില്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. മാര്‍ച്ചിലെ വിലയെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കൂട്ടിയിട്ടുണ്ട്. സൂപ്പര്‍ 98 പെട്രോളിന്റെ വില 2.12 ദിര്‍ഹത്തില്‍ നിന്ന് 2.29 ദിര്‍ഹമാക്കിയാണ് കൂട്ടിയിരിക്കുന്നത്. സ്‍പെഷ്യല്‍ 95 പെട്രോളിന് നേരത്തെ 2.01 ദിര്‍ഹമായിരുന്ന സ്ഥാനത്ത് ഇനി 2.17 ദിര്‍ഹം നല്‍കണം. 2.22 ദിര്‍ഹമാണ് ഏപ്രില്‍ മാസത്തെ ഡീസല്‍ വില. മാര്‍ച്ചില്‍ ഇത് 2.15 ദിര്‍ഹമായിരുന്നു.

Follow Us:
Download App:
  • android
  • ios