ജൂലൈ മാസത്തെ വിലയേക്കാള്‍ ചെറിയ വര്‍ദ്ധനവുണ്ട്. ഇപ്പോള്‍ 2.56 ദിര്‍ഹം വിലയുള്ള സൂപ്പര്‍ 98 പെട്രോളിന് 2.57 ദിര്‍ഹമായിരിക്കും ഓഗസ്റ്റിലെ വില. 

ദുബായ്: യുഎഇയില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ജൂലൈ മാസത്തെ വിലയേക്കാള്‍ ചെറിയ വര്‍ദ്ധനവുണ്ട്. ഇപ്പോള്‍ 2.56 ദിര്‍ഹം വിലയുള്ള സൂപ്പര്‍ 98 പെട്രോളിന് 2.57 ദിര്‍ഹമായിരിക്കും ഓഗസ്റ്റിലെ വില.

സ്പെഷ്യല്‍ 95ന് 2.45 ദിര്‍ഹത്തില്‍ നിന്ന് 2.46 ദിര്‍ഹമായി വില കൂടും. അണ്‍ലെഡഡ് 91 പെട്രോളിന് 2.38 ദിര്‍ഹം നല്‍കണം. ഇപ്പോള്‍ ഇതിന് 2.37 ദിര്‍ഹമാണ് വില.

അതേസമയം ഡീസല്‍ വിലയില്‍ കുറവുണ്ടാകും. 2.66 ദിര്‍ഹത്തില്‍ നിന്ന് 2.63 ദിര്‍ഹമായാണ് കുറയുന്നത്.