ജൂലൈ നാല് മുതലാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകള്‍ക്ക് പൊതുവായ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകള്‍ ഏകീകൃത കലണ്ടറാണ് പിന്‍തുടരുന്നതെങ്കിലും അവധി ദിനങ്ങളുടെ കാര്യത്തില്‍ ഏതാനും ദിവസങ്ങളുടെ മാറ്റം വരുത്താന്‍ സ്കൂളുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
അബുദാബി: യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് വേനലവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 30 മുതല്‍ ഓഗസ്റ്റ് 31 വരെയായിരിക്കും അവധി. ജൂലൈ നാല് മുതലാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകള്‍ക്ക് പൊതുവായ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകള്‍ ഏകീകൃത കലണ്ടറാണ് പിന്‍തുടരുന്നതെങ്കിലും അവധി ദിനങ്ങളുടെ കാര്യത്തില്‍ ഏതാനും ദിവസങ്ങളുടെ മാറ്റം വരുത്താന്‍ സ്കൂളുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ അനുമതി ഉപയോഗിച്ചാണ് ഇന്ത്യന്‍, പാകിസ്ഥാനി സ്കൂളുകള്‍ ജൂണ്‍ 30 മുതല്‍ അവധി നല്‍കുന്നത്. പല സ്കൂളുകളിലും ഇപ്പോള്‍ പരീക്ഷകള്‍ നടക്കുകയാണ്.
Add Asianetnews as a Preferred Source

