മനാമ: ബഹ്‍റൈന്‍ രാജകുടുംബാംഗം ശൈഖ അയിഷ ബിന്‍ത് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്യാണത്തില്‍ അറബ് രാഷ്ട്ര നേതാക്കള്‍ അനുശോചനം അറിയിച്ചു.  യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, ബഹ്റൈന്‍ രാജാവ് ഹമദ് ബില്‍ ഈസ അല്‍ ഖലീഫയ്ക്ക് അനുശോചന സന്ദേശമയച്ചു.

യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,  അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ തുടങ്ങിയവരും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും അനുശോചനമറിയിച്ചു.