പിതാവിനോടൊപ്പമുള്ള വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ശൈഖ് മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമിൽ പിതൃദിന ആശംസകൾ അറിയിച്ചത്
അബുദാബി: പിതൃ ദിനത്തോടനുബന്ധിച്ച് പിതാവിന്റെ ഓർമകൾ പങ്കുവെച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. പിതാവിനോടൊപ്പമുള്ള ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ശൈഖ് മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമിൽ പിതൃദിന ആശംസകൾ അറിയിച്ചത്. `യുഎഇയുടെ സ്ഥാപക പിതാവായ ശൈഖ് സായിദ് രാജ്യത്തിനും അദ്ദേഹത്തിന്റെ മക്കൾക്കും ജ്ഞാനിയായ ഉപദേഷ്ടാവും ഒരു മാതൃകയുമായിരുന്നു. ഇന്നും രാജ്യത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെയും വികസനത്തിന് അദ്ദേഹം നൽകിയ പാരമ്പര്യമാണ് തുടർന്നുപോരുന്നത്. ഇന്ന് പിത്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ പിതാക്കന്മാരെയും കുടുംബ ജീവിതത്തിലും സമൂഹത്തിലും അവർ വഹിക്കുന്ന നിർണായക പങ്കിനെ അഭിനന്ദിക്കുന്നു' - യുഎഇ പ്രസിഡന്റ് എക്സിൽ കുറിച്ചു.


