അബുദാബി: നബിദിനം പ്രമാണിച്ച് യുഎഇയിലെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ അറിയിപ്പ്  പ്രകാരം ഒക്ടോബര്‍ 29 വ്യാഴാഴ്‌ചയാണ് ശമ്പളത്തോടെയുള്ള അവധി ലഭിക്കുക. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേര്‍ന്നുവരുന്നതിനാല്‍ ഫലത്തില്‍ ഒന്നിലധികം ദിവസത്തെ അവധിയാണ് ഒരുമിച്ച് ലഭിക്കുന്നത്. രാജ്യത്തെ പൊതുമേഖലയ്‍ക്കും ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞയാഴ്‍ച തന്നെ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിപ്പ് നല്‍കിയിരുന്നു.